‘വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും’; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

0

ന്യൂഡല്‍ഹി: ചൂടുകാലത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കരുത് എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തിനെതിരെ പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍. വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറി ഉണ്ടാവും എന്ന തരത്തിലാണ് പ്രചാരണം. ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി.

”പ്രകടന ആവശ്യകതകള്‍, ക്ലെയിമുകള്‍, ബില്‍റ്റ്-ഇന്‍ സുരക്ഷാ ഘടകങ്ങളുള്ള അന്തരീക്ഷ സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് വാഹനനിര്‍മ്മാതാക്കള്‍ വാഹനം രൂപകല്‍പ്പന ചെയ്യുന്നത്. പെട്രോള്‍/ഡീസല്‍ വാഹനങ്ങളില്‍ ഇന്ധന ടാങ്കില്‍ വ്യക്തമാക്കിയിട്ടുള്ള പരമാവധി അളവ് വരെ ഇന്ധനം നിറയ്ക്കാം. ശൈത്യകാലമോ വേനല്‍ക്കാലമോ പരിഗണിക്കാതെ നിര്‍മ്മാതാവ് വ്യക്തമാക്കിയ പരമാവധി പരിധി വരെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് തികച്ചും സുരക്ഷിതമാണ്.’- ഇന്ത്യന്‍ ഓയില്‍ വിശദീകരിച്ചു.ഈ സന്ദേശം വ്യാജമാണെന്ന് പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഗ്യാസ് പുറത്തേക്ക് പോകുന്നതിന് ടാങ്കില്‍ എപ്പോഴും ഇടമുണ്ട്. താപനില വ്യതിയാനങ്ങള്‍ക്കൊപ്പം ഇന്ധനം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നുവെങ്കിലും, തീയോ തീ പടരാന്‍ സാധ്യതയുള്ള മറ്റു വസ്തുക്കളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെങ്കില്‍ അതിന് ഒരിക്കലും സ്വയം പൊട്ടിത്തെറിക്കാന്‍ കഴിയില്ല. ആധുനിക ഇന്ധന ടാങ്കുകള്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Leave a Reply