ടെസ് ല ജനുവരിയിൽ ഇന്ത്യയിലെത്തും, ലക്ഷ്യം 2030 ഓടെ 30 ശതമാനം ഇലട്രിക് വാഹനങ്ങൾ

0

ലോകോത്തര ഇലട്രിക് കാർ നിർമാതാക്കളായ ടെസ് ല ജനുവരിയോടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഇലട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള പുതിയ പ്‌ളാന്റുകൾ ഇന്ത്യയിൽസ്ഥാപിക്കാനുളള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2030 ഓടെ ഇന്ത്യയിൽ മൊത്തം വാഹനങ്ങളുടെ 30% ഇലക്ട്രിക് വാഹനനങ്ങളായിരിക്കണമെന്ന ലക്ഷ്യം മുൻ നിർത്തിയാണിത്.

ഇല്ട്രിക് കാറുകൾ, ബാറ്ററികൾ തുടങ്ങിയവ നിർമിക്കുന്ന പ്‌ളാന്റുകൾ ഇന്ത്യയിൽ ആരംഭിക്കാനാണ് ടെസ്്‌ല ലക്ഷ്യമിടുന്നത്. പൂർണ്ണമായും ്അസംബിൾ ചെയ്ത ഇലട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 60 ൽ നിന്നും 40 ശതമാനമായി കുറക്കണമെന്ന് ടെസ്്ല ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇന്ത്യയിലുള്ള കാർ നിർമാണ യൂണിറ്റുകളെ പ്രോൽസാഹിപ്പിക്കാനായിരുന്നു അത്. എന്നാൽ അക്കാര്യത്തിൽ പുനരാലോചനയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ ടെസ്‌ലക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here