അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

0

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികൾ സന്ദർശിക്കുന്നത്. രാവിലെ 6.30യോടെയാണ് മന്ത്രി ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ ഐ സി യുവിലായിരുന്നു ആദ്യ പരിശോധന. ആശുപത്രി നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ രോഗികളും ജീവനക്കാരും ആരോഗ്യ മന്ത്രിയുമായി പങ്കുവഹച്ചു.

മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിനിടങ്ങളിലും മന്ത്രി സന്ദർശനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here