ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി

0

ഡൽഹിയിൽ വായു ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് ദിവസത്തിനുശേഷമാണ് ഗുരുതരാവസ്ഥയിൽ നിന്ന് ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നത്. ശനിയാഴ്ച രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ ശരാശരി എക്യുഐ 398 ആണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ആർകെ പുരത്ത് 396, ന്യൂ മോട്ടി ബാഗിൽ 350, ഐജിഐ എയർപോർട്ട് ഏരിയയിൽ 465, നെഹ്റു നഗറിൽ 416 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് രേഖപ്പെടുത്തിയ ഡൽഹിയിലെ 24 മണിക്കൂർ ശരാശരി എക്യുഐ 405 ആയിരുന്നു. ഡൽഹി സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 നടപ്പിലാക്കിയെങ്കിലും ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായ അവസ്ഥയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനത്ത് ഉണ്ടായ അന്തരീക്ഷ മലിനീകരണത്തിന്റെ 23 ശതമാനത്തിനും കാരണം വൈക്കോൽ കത്തിക്കലാണെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here