ശബരിമല തീർത്ഥാടനം; രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നാളെ തുടങ്ങും

0

മണ്ഡല മകരവിളക്ക് പ്രമാണിച്ച് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നാളെ മുതൽ തുടങ്ങും. സെക്കന്ദരാബാദ് – കൊല്ലം, നർസപുർ- കോട്ടയം എന്നീ ട്രെയിനുകളാണ് നാളെ യാത്ര ആരംഭിക്കുന്നത്.

സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാ​ദിൽ നിന്ന് പുറപ്പെടും. തിങ്കൾ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. 21ന് പുലർച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര ആരംഭിക്കും.

നർസപുർ- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് 7ന് കോട്ടയത്തു നിന്ന് പുറപ്പെടും.ഈ വർഷം പരി​ഗണനയിലുള്ളത് വന്ദേഭാരത് ഉൾപ്പടെ 200ഓളം ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് .

LEAVE A REPLY

Please enter your comment!
Please enter your name here