ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, ജാഗ്രത നിർദ്ദേശം

0

തിരുവനന്തപുരം:സംസ്ഥാനത്ത് മഴയ്ക്ക് അല്പം ആശ്വാസം. ഏറ്റവും പുതിയ കാലാവസ്ഥ വകുപ്പി​ന്റെ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ വിവരങ്ങളും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 15 ഓടെ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് മുന്നറയിപ്പ് നൽകിയിരിക്കുന്നത്. ഇത് അതി​ന്റെ തൊട്ടടുത്ത ​ദിവസം തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കരുതപ്പെടുത്തത്. നവംബർ 16 ന് പുതിയ തീവ്രമർദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തെ മഴ വീണ്ടും ശക്തിയാർജിക്കും

അതേസമയം ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്റ്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here