കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

0

കൊല്ലം: കൊല്ലം ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി.

മുഖത്ത് ശക്തമായ അടിയേറ്റതിനെ തുടര്‍ന്ന് കമ്മല്‍ ഉള്‍പ്പടെ തെറിച്ചുപോയതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. പൊലീസിനെ സംഭവസമയത്ത് തന്നെ ഡോക്ടറും ആശുപത്രിയിലുള്ള മറ്റുള്ളവരും വിവരം അറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയെന്നും സംഭവത്തില്‍ കേസ് എടുത്തില്ലെന്നും ഡോക്ടര്‍ പറയുന്നു. പിറ്റേദിവസം ഉച്ചയായിട്ടും പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ തലത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.പതിനെട്ടുകാരിയായ കുട്ടിയുമായാണ് രക്ഷിതാവ് ഇന്നലെ രാത്രി ആശുപത്രിയിലെത്തിയത്. രോഗി മുന്‍പ് ഉപയോഗിച്ച മരുന്ന് ഡോക്ടര്‍ പരിശോധിച്ചില്ലെന്ന പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. ഇതിന് പിന്നാലെ രോഗിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ ഡോക്ടറുടെ മുഖത്ത് അടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ ജാന്‍സി ജെയിംസ് ചവറ പൊലീസില്‍ പരാതി നല്‍കി.

Leave a Reply