ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവം; കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ പ്രവൃത്തി ക്രൂരമെന്ന് മന്ത്രി പി രാജീവ്

0

ആലുവയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തട്ടിയെടുത്ത സംഭവം ക്രൂരമെന്ന് മന്ത്രി പി രാജീവ്. വിവരമറിഞ്ഞിട്ടും ഒളിപ്പിച്ചിവെച്ച ജനപ്രതിനിധികളുടെ നടപടി അപലപനീയമാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

 

മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയായിരുന്നു ആരോപണം. സംഭവം വിവാദമയത്തോടെ പണം തിരികെ നല്‍കി മുനീര്‍ തലയൂരുകയായിരുന്നു. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം അറിയിച്ചു.

 

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളില്‍ കുടുംബത്തെ സഹായിക്കാന്‍ ഒപ്പം കൂടിയാണ് മുനീര്‍ പണം തട്ടിയത്. എടിഎം ഉപയോഗിക്കാന്‍ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്ത് അഞ്ച് മുതല്‍ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു.

 

സംഭവം തട്ടിപ്പ് ആണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70000 രൂപ ആലുവ എംഎല്‍ എ അന്‍വര്‍ സാദത്ത് ഇടപെട്ട് തിരികെ നല്‍കി. ബാക്കി 50000 നവംബറില്‍ തിരികെ നല്‍കാമെന്നാണ് മുനീര്‍ രേഖാമൂലം എഴുതി നല്‍കിയത്. പറഞ്ഞതിയതി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

Leave a Reply