സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക എന്നത് പ്രധാനം; മന്ത്രി മുഹമ്മദ് റിയാസ്

0

ആത്മവിശ്വാസം സ്വകാര്യ നിക്ഷേപകർക്ക് നൽകുക എന്നത് പ്രധാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.’നിക്ഷേപകർ കേരളത്തിലേക്ക് വരൂ, ടൂറിസം മേഖല ഭദ്രമാണ്, ഭാവിയാണ്,എല്ലാ സാധ്യതയുമാണ് നിങ്ങൾക്ക് നിക്ഷേപിക്കാം’ എന്ന ആഹ്വാനമാണ് ഇൻവെസ്റ്റെർസ് മീറ്റ് 2023 നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. ആത്മവിശ്വാസം നൽകുക, നിക്ഷേപകർക്ക് എല്ലാവിധ സൗകര്യവും നൽകുക എന്നതാണ് മീറ്റ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

 

തദ്ദേശ വകുപ്പുമായി ചേർന്ന് കൊണ്ട് ‘ഡെസ്റ്റിനേഷൻ ചാലഞ്ചി’നായി ടൂറിസം വകുപ്പ് ഒരു നിശ്ചിത തുക അനുവദിച്ചിട്ടുണ്ട് എന്നും പുതിയ തലമുറയുടെ കൈകളിൽ ടൂറിസം ഏൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യുവാക്കൾക്ക് വിനോദസഞ്ചാര മേഖലയിൽ ഇടപെടാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കലാണ് ഈ മീറ്റിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ടൂറിസം മേഖലയിലും സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ടായി. സംരംഭകരെ കൂടുതലായി ആകർഷിക്കുക എന്നതും ഇൻവെസ്റ്റെർസ് മീറ്റ് ലക്ഷ്യമിടുന്നു. ടൂറിസം മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള ചുവടുവെയ്പ്പാണിതെന്നുംമന്ത്രി പറഞ്ഞു.

Leave a Reply