കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളം, ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെ; മമ്മൂട്ടി

0

കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളമെന്നും ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും കേരളീയം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടൻ മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം. നമ്മളെല്ലാവരും കേരളീയരാണ്. ഞങ്ങളുടെ ആശയങ്ങളും സങ്കൽപങ്ങളും ഒന്നാണ് എന്നും മമ്മൂട്ടി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 40 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here