കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് കേരളീയം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടൻ മോഹൻലാൽ പറഞ്ഞു. എന്നെ സംബന്ധിച്ചോളം ഇത് എന്റെ നഗരമാണ്, എന്റെ സ്വന്തം തിരുവനന്തപുരം. കേരളീയം പരിപാടി ഇവിടെ നടക്കുന്നതിൽ സന്തോഷമെന്നും മോഹൻലാൽ പറഞ്ഞു.
നാളത്തെ കേരളം എങ്ങനെയാണെന്ന് ചിന്തകളാണ് കേരളീയം മുന്നോട്ട് വെച്ചിട്ടുള്ളത്. അതിൽ സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ചിന്തകളും ഉൾപ്പെടുന്നുണ്ടെന്നും മലയാള സിനിമാരംഗം ഭൂമി ശാസ്ത്രപരവും ഭാഷപരവുമായ അതിർത്തികൾ കടന്ന് മുന്നേറുകയാണെന്നും നടൻ പറഞ്ഞു.
കേരളീയം ഉദ്ഘാടന വേദിയിൽ ഇടം നൽകിയതിന് മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും താരം നന്ദി പറഞ്ഞു. കേരളീയത്തിന്റെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു.