പ്രതിപക്ഷം സർക്കാരിനെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നു; പ്രതിപക്ഷ നേതാവിനെതിരെ കെ എൻ ബാലഗോപാൽ

0

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷം സർക്കാരിനെ അപമാനിക്കുന്ന തരത്തിൽ എല്ലാ ദിവസവും സംസാരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷ നേതാവ് വസ്തുതാപരമായി സംസാരിക്കണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

 

പ്രതിപക്ഷ നേതാവ് നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണ്. ഇപ്പോൾ ധൂർത്താണ് എന്നാണ് പറയുന്നത്. കേന്ദ്രം സംസ്ഥാനത്തിന് പണം തരുന്നില്ല. പക്ഷെ പ്രതിപക്ഷ നേതാവ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കെ എൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി.

 

കഴിഞ്ഞ രണ്ട് വർഷമാണ് നികുതിപിരിവ് വർധിച്ചത്. നികുതി വെട്ടിപ്പ് നടക്കുന്നു എന്നത് എന്ത് അടിസ്ഥാനത്തിൽ പറയുന്നു എന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്, മനസ്സിലാകുന്നുണ്ട്. കേരളത്തിന്റെ താല്പര്യം പ്രതിപക്ഷ നേതാവ് ഉയർത്തി പിടിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here