കർണാടകയിൽ പരീക്ഷ ഹാളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്ക്

0

വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കിടെ പരീക്ഷാ ഹാളിൽ തല മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് കർണാടക എക്സാമിനേഷൻ അതോറിറ്റി വിലക്കി. ഹിജാബിനെ കുറിച് ഇതുസംബന്ധിച്ച ഉത്തരവിൽ പരാമർശിക്കുന്നില്ലെങ്കിലും ഹിജാബും പുതിയ മാർഗ നിർദേശത്തിന്റെ പരിധിയിൽ വരും. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിലക്ക് എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

 

പരീക്ഷ ഹാളിൽ എല്ലാ വിധ ആഭരങ്ങൾക്കും വിലക്ക് ഉണ്ടെങ്കിലും മംഗളസൂത്ര ധരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നേരത്തെ നവംബർ 6 ന് കർണാടക പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതിയ ഒരു പെൺകുട്ടിയോട് പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ‘മംഗളസൂത്ര’ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് വിവാദം ആയിരുന്നു.

 

നേരത്തെ ഒക്ടോബറിൽ കർണാടക സർക്കാർ മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരുന്നു.

Leave a Reply