കേരളത്തിൽ ക്ഷയരോഗം ബാധിച്ച് മരണപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷയരോഗം ബാധിച്ച് മരണപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതുവരെ 25000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടായിരത്തോളം പേർ മരണപ്പെട്ടു.

 

2020 ൽ പ്രതിവർഷം ശരാശരി 18000 പേർക്ക് രോഗബാധയും 1500 പേർ മരണപ്പെടുകയും ചെയ്തു. 2021 ൽ 1817 പേർ മരണപ്പെട്ടു. കേരളത്തിൽ ലക്ഷത്തിൽ 67 പേർക്ക് രോഗം ഉണ്ടെന്നാണ് കണക്ക്. ജനസാന്ദ്രത ഉയർന്നതും വിവിധ ഭാഷാ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതുമൊക്കെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here