ഗാസയില്‍ യുദ്ധ ഇടവേള പ്രഖ്യാപിച്ചു; ബന്ദികളെ ഇന്നു മുതല്‍ വിട്ടയക്കുമെന്ന് ഹമാസ്

0

ഗാസയില്‍ ഇന്നു മുതല്‍ നാല് ദിവസത്തേക്ക് യുദ്ധ ഇടവേള പ്രഖ്യാപിച്ചു. ഇന്നു രാവിലെ ഏഴുമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നാല് ദിവസത്തേക്കാണ് യുദ്ധ ഇടവേള പ്രഖ്യാപിച്ചത്.

 

വൈകീട്ട് 4 മണിയോടെ പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തര്‍ വ്യക്തമാക്കി. ഇവരെ റെഡ് ക്രോസിനു കൈമാറും. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. പകരമായി ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനി സ്ത്രീകളെയും കുട്ടികളെയും സ്വതന്ത്രരാക്കും. ഇസ്രയേല്‍ ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here