ശക്തമായ മഴ; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

0

 

 

ഇടുക്കി: ശക്തമായ മഴയിൽ പുഴകളിലെ നീരൊഴുക്ക് വർദ്ധിച്ചതോടെ ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പും ഉയരുന്നു. പരമാവധി സംഭരണ ശേഷിയിൽ എത്തിയ ജില്ലയിലെ ചെറുകിട അണക്കെട്ടുകളായ പൊന്മുടി, പാമ്പ്ല, കല്ലാർക്കുട്ടി അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. പൊന്മുടി അണക്കെട്ടിൻറെ മൂന്ന് ഷട്ടറുകളും, കല്ലാർക്കുട്ടി അണക്കെട്ടിൻറെ രണ്ട് ഷട്ടറും, പാമ്പ്ല അണക്കെട്ടിൻറെ ഒരു ഷട്ടറുമാണ് തുറന്നിരിക്കുന്നത്. മഴ ശക്തമായി വീണ്ടും നീരൊഴുക്ക് വർദ്ധിച്ചാൽ നിലവിൽ തുറന്നിരിക്കുന്ന അണക്കെട്ടുകളിൽ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിൻറെ അളവ് വർദ്ധിപ്പിക്കേണ്ടി വരും.

 

അതേ സമയം മഴ ശക്തമാണെങ്കിലും ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ആശങ്കയില്ല. ഇടുക്കി അണക്കെട്ടിൽ നിലവിൽ 55 ശതമാനമാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ആകട്ടെ 133.9 അടിയും. 136 അടിക്ക് മുകളിൽ എത്തിയാൽ മാത്രമാണ് മുല്ലപ്പെരിയാറിലെ ജനിരപ്പ് ഷട്ടറിനൊപ്പം എത്തുകയുള്ളു. അതേ സമയം ജില്ലയിലെ മറ്റ് ചെറുകിട അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുമുണ്ട്. കുണ്ടള അണക്കെട്ടിൽ 95 ശതമാനവും. മാട്ടുപ്പെട്ടിയിലും ആനയിറങ്കലിലും 80 ശതമാനം വീതവുമാണ് ജലനിരപ്പ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തുറന്നിരിക്കുന്ന അണക്കെട്ടുകളിൽ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിൻറെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല. മറ്റ് ചെറുകിട അണക്കെട്ടുകൾ തുറക്കേണ്ടതായും വന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here