പെർമിറ്റ് ലംഘനം; റോബിൻ ബസ് പിടിച്ചെടുത്തു, കോടതിക്ക് കൈമാറും

0

 

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിവന്ന KL65R5999 റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. പിടിച്ചെടുത്ത റോബിൻ ബസ് കോടതിക്ക് കൈമാറും. ബസ് ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നടപടിക്ക് സാധ്യത. ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയിട്ടു.ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.

 

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഹൈക്കോടതി ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തിയതിന് ഈ വാഹനം എംവിഡി പിടികൂടിയിരുന്നു. പിഴ ഈടാക്കിയ ശേഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വായിച്ച് കേൾപ്പിച്ച എംവിഡി കോടതി ഉത്തരവ് ലംഘിച്ചും യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവ്വീസ് നടത്തരുതെന്ന കർശന നിർദേശം നൽകിയാണ് വാഹനം ഇന്നലെ വിട്ടു നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here