ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ച സംഭവം; ഹോട്ടൽ അടച്ചു പൂട്ടിച്ചു

0

മലപ്പുറം: തിരൂരിൽ ഓൺലൈൻ ആയി ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയ സംഭവത്തിൽ ‘ഓൺലൈൻ പൊറോട്ട സ്റ്റാൾ’ എന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. ഹോട്ടലിന്റെ പരിസരം വൃത്തിയില്ലെന്നും ഹോട്ടലിനു ലൈസെൻസ് ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിരൂര്‍ സ്വദേശിനി പ്രതിഭയാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചത്. തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്. നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് കോഴിത്തല ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here