പൊരുതുന്ന യുവതയുടെ മേൽവിലാസം; ഡിവൈഎഫ്ഐക്ക് 43 വയസ്

0

പൊരുതുന്ന യുവതയുടെ മേല്‍വിലാസമായ ഡി വൈ എഫ്‌ ഐ രൂപീകൃതമായിട്ട് ഇന്നേക്ക് 43 വര്‍ഷം തികയുന്നു. പഞ്ചാബിലെ ലുധിയാനയില്‍ തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്ന സംഘടന ഹൃദയപൂര്‍വം ഉച്ചഭക്ഷണ പദ്ധതി ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളുമായി നാടിനൊപ്പം മുന്നേറുകയാണ്.

1980 നവംബര്‍ 3 ന് പഞ്ചാബിലെ ലുധിയാനയില്‍ ഡി വൈ എഫ് ഐ രൂപീകൃതമായത് തന്നെ എതിരാളികളുടെ സര്‍വ്വ വെല്ലുവിളികളെയും അതിജീവിച്ചാണ്. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ നാട്ടില്‍ സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയില്‍ തന്നെ അരുര്‍സിങ് ഗില്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ സംഘടനയ്ക്ക് നഷ്ടമായി. പക്ഷേ പോരാടുനുറച്ച യുവതയ്ക്ക് മുന്നില്‍ ഒന്നും തടസ്സമായിരുന്നില്ല. നീലാകാശങ്ങള്‍ക്ക് കീഴില്‍ ആ പതാകയങ്ങനെ പാറിപ്പറന്നു.

തൂവെള്ളക്കൊടിയുടെ മേലെ മൂലയിലൊരു ചെന്താരകം, വെറുതെ ചുവന്നൊരു നക്ഷത്രമല്ല, പൊരുതി വന്ന വഴികളില്‍ തോക്കിന്‍ കുഴലിനുമുന്നിലും, എതിരാളികളുടെ കത്തിമുനത്തുമ്പിലും, പൊലീസിന്റെ ലാത്തിപ്പുറത്തും ഇറ്റുവീണ ചോരയങ്ങനെ പടര്‍ന്നു ചുവന്നതാണത്. അസമത്വത്തിനെതിരെ, തൊഴിലില്ലായ്മയ്‌ക്കെതിരെ, അസ്വാതന്ത്ര്യത്തിനെതിരെ, അനീതിക്കെതിരെ, അനാചാരങ്ങള്‍ക്കെതിരെ പോരാട്ടമുഖത്ത് പ്രതീക്ഷയാണ് ആ കൊടിയെന്നും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യുവജന പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ

LEAVE A REPLY

Please enter your comment!
Please enter your name here