കോപ്പ് 28ന് ഇന്ന് ദുബായിൽ തുടക്കം

0

 

 

യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28ന് ഇന്ന് തുടക്കം. ദുബായിൽ നടക്കുന്ന ഉച്ചകോടി കനത്ത സുരക്ഷാ വലയത്തിലാണ് നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി ദുബായ് ന​ഗരത്തിൽ കനത്ത ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. 13 ദിവസം ഉച്ചകോടി നീണ്ടുനിൽക്കുന്നതാണ് ഉച്ചകോടി. ആദ്യ മൂന്നു ദിവസം ലോക നേതാക്കൾ സംസാരിക്കും. ബ്രിട്ടനിലെ ചാൾസ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ ആദ്യ ദിവസമെത്തും.

 

കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കെടുതികൾ നേരിടുന്ന വികസ്വര രാജ്യങ്ങൾക്കായി ഫണ്ട് രൂപീകരിക്കുന്നതാണ് കോപ്പ് 28 ലെ ആശയം. ഫോസിൽ ഇന്ധന ഉപഭോഗത്തിന്റെ ഭാവിയും ചർച്ചയാകും.ഡിസംബർ 9,10 ദിവസങ്ങളിലാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന രണ്ടാമത്തെ സെഷൻ.വെള്ളിയാഴ്ച്ച ഇസ്രയേൽ, പലസ്തീൻ പ്രസിഡന്റുമാർ ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്.

 

ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബർ 1,2,3 ദിവസങ്ങളിൽ രാവിലെ ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേൾഡ് ട്രേഡ് സെന്റർ മുതൽ എക്സ്പോസിറ്റി ഇന്റർസെഷൻ വരെ രാവിലെ 7 മുതൽ 11 വരെ ഗതാഗതം നടത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here