സഹകരണ സംഘങ്ങൾ ബാങ്കുകളല്ല; പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നത് വിലക്കി റിസർവ് ബാങ്ക്

0

സഹകരണ സംഘങ്ങളുടെ പേരിൽ ബാങ്ക് എന്ന് കൂട്ടിച്ചേർക്കുന്നതിൽ അതൃപ്തി വ്യക്തമാക്കി റിസർവ് ബാങ്ക്. സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതിനെതിരെയാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ വാക്കുകൾ സഹകരണ സംഘങ്ങൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കികൊണ്ടാണ് റിസർവ് ബാങ്ക് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

 

2020ലെ ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങൾക്ക് ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ വാക്കുകൾ ഉപോയഗിക്കാൻ വിലക്കുണ്ട്. എന്നാൽ ചില സഹകരണ സംഘങ്ങൾ റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതായും അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായും റിസർവ് ബാങ്ക് കണ്ടെത്തി.

 

ഇത്തരത്തിൽ ചട്ട ലംഘനം നടത്തുന്ന സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്ക് ലൈസൻസ് നൽകിയിട്ടില്ല. കൂടാതെ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് പത്രപരസ്യത്തിലൂടെയും മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here