മാനം കാക്കാന്‍ പൊരുതി വീണ ധീരവനിതകളുടെ നാടാണ് രാജസ്ഥാൻ, ആ നാടിനെ കോണ്‍ഗ്രസ് സ്ത്രീപീഡകരുടെ അഴിഞ്ഞാട്ടത്തിന് വിട്ടുകൊടുത്തു; വസുന്ധര രാജെ സിന്ധ്യ

0

ജയ്പൂര്‍: മാനം കാക്കാന്‍ പൊരുതി വീണ നൂറ് കണക്കിന് ധീരവനിതകളുടെ നാടാണ് രാജസ്ഥാനെന്നും ആ നാടിനെയാണ് കോണ്‍ഗ്രസ് സ്ത്രീപീഡകരുടെ അഴിഞ്ഞാട്ടത്തിന് വിട്ടുകൊടുത്തതെന്നും ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ. പ്രിയങ്കയും രാഹുലും രാജസ്ഥാനില്‍ വോട്ട് ചോദിച്ച് വരുന്നതിന് മുമ്പ് ഈ നാട്ടിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും വസുന്ധര ആവശ്യപ്പെട്ടു.

എന്താണ് രാജസ്ഥാനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നതെന്ന് ഏറ്റ് പറയണം. രാജസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് പറയാതൈ മണിപ്പൂരിലേക്ക് നോക്കുന്നതെന്തിനെന്ന് നിയമസഭയില്‍ ചോദിച്ചത് അവരുടെ തന്നെ ഒരു എംഎല്‍എ ആണ്. ഇതൊന്നും പ്രിയങ്കയ്‌ക്ക് അറിയുന്നുണ്ടാവില്ല. സീസണല്‍ രാഷ്‌ട്രീയത്തിനിറങ്ങുന്ന ഫാമിലിയാണത്, വസുന്ധര രാജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here