യുവതിയേയും അഞ്ചുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

0

ബിഹാറിൽ യുവതിയേയും അഞ്ചുവയസുള്ള മകളെയും കൊലപ്പെടുത്തിയതായി കണ്ടെത്തി. ബക്സർ ജില്ലയിലെ ബല്ലാപൂർ ഗ്രാമത്തിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അനിതാ ദേവി (29), മകൾ സോണി കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലപാതക കാരണം അറിവായിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply