കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസ്; കോൺഗ്രസ് നേതാക്കളായ ദമ്പതികൾ ഒളിവിൽ

0

ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാക്കളായ ദമ്പതികൾ ഒളിവിൽ. ഇരുവർക്കുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടാനും ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

ചൂർണിക്കര തായിക്കാട്ടുകര കോട്ടക്കൽവീട്ടിൽ മുനീർ ഭാര്യ ഹസീന എന്നിവരാണ് കേസിൽ പൊലീസ് അന്വേഷഷം തുടങ്ങിയതോടെ ഒളിവിൽ പോയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ തേടി പൊലീസ് ചൂർണിക്കരയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മുനീറും ഹസീനയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തിവരുകയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Leave a Reply