പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 707 വർഷം തടവുശിക്ഷ വിധിച്ച് കോടതി

0

പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ച യുവാവിന് 707 വർഷം തടവുശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. നാനി എന്ന് വിളിക്കുന്ന മാത്യു സക്രസെവ്സ്കി 2 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

 

2014നും 2019നും ഇടയിലാണ് അതിക്രമങ്ങൾ നടന്നത്. തന്റെ 8 വയസ്സുള്ള മകനെ ഇയാൾ മോശമായി സ്പർശിച്ചെന്ന് മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ അറിയുന്നത്.

 

വെബ്സൈറ്റിലൂടെയാണ് ഇയാൾ കുട്ടികളുടെ മാതാപിതാക്കളിലേക്ക് എത്തിയിരുന്നത്. ചൈൽഡ് കെയറിൽ 6 വർഷത്തിലേറെ പരിചയമുണ്ടെന്ന് ഇയാൾ പറഞ്ഞു. മൂന്ന് മാസം മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നാനിയാവാൻ തനിക്ക് കഴിയുമെന്നും ഇയാൾ മാതാപിതാക്കളോട് പറഞ്ഞു.

 

Leave a Reply