ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ്‌വേയില്‍ ബസിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0

ഡല്‍ഹി – ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. നിരവധി യാത്രക്കാരുണ്ടായിരുന്ന ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. മായ(25)യും മകള്‍ ദീപാലിയുമാണ്(6) മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലുള്ള സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബസില്‍ നാല്‍പതോളം യാത്രക്കാരുണ്ടായിരുന്നെന്നും ഇവരില്‍ ഭൂരിപക്ഷം പേരും ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളായിരുന്നുവെന്നും ഗുരുഗ്രാം കമ്മീഷണര്‍ വികാസ് കുമാര്‍ അറോറ പറഞ്ഞു. തൊഴിലാളികള്‍ ഗ്യാസ് സിലിണ്ടറുകളുമായാണ് യാത്ര ചെയ്തിരുന്നതെന്നും ഇതാവാം ചിലപ്പോള്‍ തീപിടുത്തത്തിന് കാരണമായതെന്നും സംശയമുണ്ട്. എന്നാല്‍ ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here