തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരാകും

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരാകും. സി.കെ ജാനുവിനും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനും നോട്ടീസ് നൽകിയിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലാണ് കെ സുരേന്ദ്രൻ ഹാജരാകുന്നത്.

മുൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവിൽ പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ ആർ മനോജ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രാവിലെ 11 മണിയോടെ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യലയത്തിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്.

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാകാൻ 40 ലക്ഷം നൽകിയെന്നാണ് ആരോപണം. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോട് ഇക്കാര്യങ്ങൾ ആരോപിച്ച് ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here