സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 600 രൂപ വർധിച്ചു 

0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് 600 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46480 രൂപയായി. ഒരു ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായി.

 

കഴിഞ്ഞ മാസത്തെ 45,920 രൂപയായിരുന്നു ഉയർന്ന സ്വർണവില. ഒരു മാസത്തിനിടെ ഇത്രയും വില കൂടുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര സ്വർണ വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില ഇനിയും വർധിക്കാനാണ് സാധ്യത.

 

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here