വാളയാർ കേസിലെ പ്രതി മധുവിന്റെ മരണം; കൊലപാതകമാണെന്ന ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ

0

പാലക്കാട്: വാളയാർ കേസിലെ നാലാം പ്രതി മധുവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ.

മധുവിന്റെ പക്കലുള്ള ഫോണുകളും രേഖകളും ഉടന്‍ കസ്റ്റഡിയില്‍ എടുക്കണം. നേരത്തെ ആത്മഹത്യ ചെയ്ത പ്രദീപിന്റേയും മധുവിന്റേയും മരണം സിബിഐ അന്വേഷിക്കണം. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് സംരക്ഷിക്കണമെന്നും അമ്മ പറഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തടയണം’ എന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

 

കഴിഞ്ഞ ദിവസമായിരുന്നു മധുവിനെ അയാൾ ജോലി ചെയുന്ന ആലുവയിലെ ഫാക്ടറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഫാക്ടറിയിലെ സൈറ്റ് മാനേജരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ചോദ്യം ചെയ്യുന്നത്. കമ്പനിയിലെ തകിടുകളും ചെമ്പുകമ്പികളും നേരത്തെ മോഷണം പോയിരുന്നു. ഈ കേസില്‍ മധു പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here