പുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത്; വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് എ വിജയ രാഘവൻ 

0

എൻസിആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റുന്നതിനോട് പ്രതികരിച്ച് സിപിഐഎം നേതാവ് എ വിജയ രാഘവൻ. ഇത് വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യം നടപ്പാക്കാനുള്ള ശ്രമം ആണെന്നും ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് നടക്കുന്നത്. ഇന്ത്യ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ചരിത്രത്തെ മാറ്റുകയാണ് ചെയ്യുന്നത്. ജനങ്ങൾ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ യുദ്ധമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. സവർക്കറുടെ അജണ്ടയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here