വാഹനം വിറ്റാലും നിങ്ങൾക്ക് പണി കിട്ടിയേക്കാം. പെറ്റി നോട്ടീസുൾപ്പെടെയുള്ള ബാദ്ധ്യതകൾ പഴയ ഉടമയെ തേടിയെത്താം…പരിഹാരത്തിനുണ്ട് ഫേസ്‌ലെസ്

0

തിരുവനന്തപുരം: വാഹനം വിറ്റാലും നിങ്ങൾക്ക് പണി കിട്ടിയേക്കാം. പെറ്റി നോട്ടീസുൾപ്പെടെയുള്ള ബാദ്ധ്യതകൾ പഴയ ഉടമയെ തേടിയെത്താം. ഫേസ്‌ലെസ് എന്ന ഓൺലൈൻ സേവനത്തിലൂടെ അനായാസം ഇതിന് പരിഹാരം കാണാമെങ്കിലും ഇതേക്കുറിച്ച് അധികം പേർക്ക് അറിയില്ലെന്ന് പറയുന്നു മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമം സെക്ഷൻ 2 (30) അനുസരിച്ച് വാഹനം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്‌തത് അയാളാണ് വാഹനത്തിന്റെ രജിസ്‌ട്രേഡ് ഓണർ. എഗ്രിമെന്റ് എഴുതി വാഹനം മറ്റൊരാൾക്ക് കൈമാറിയാലും മാറ്റം വരില്ല. അങ്ങനെയെങ്കിൽ രജിസ്‌ട്രേഡ് ഓണറിന്റെ പേരിലായിരിക്കും എല്ലാ കാലത്തും ബാദ്ധ്യതകളും കേസുകളും വരിക. ഉടമയുടെ പേര് മാറണമെങ്കിൽ ആർ.ടി ഓഫീസുകളിലെ രജിസ്റ്ററിംഗ് അതോറിട്ടിയിൽ അപേക്ഷിക്കണം. വാഹനം വിൽക്കുന്നയാൾക്ക് ഓഫീസിൽ നേരിട്ടെത്താതെ ഫേസ്‌ലെസ് സേവനത്തിലൂടെ ഇപ്പോൾ ഉടമസ്ഥാവകാശം മാറാം. ആധാറുമായി ബന്ധിപ്പിക്കണം എന്നു മാത്രം. ഓൺലൈനായി അപേക്ഷിക്കാം. വാഹന പരിശോധന ആവശ്യമില്ലാത്ത സേവനങ്ങളും ഫിസിക്കൽ ടെസ്റ്റ് ആവശ്യമില്ലാത്ത സേവനങ്ങളും ഇതുവഴി ലഭിക്കും.

ഫേസ്‌ലെസ് ഈസിയാണ്


 ആധാർ കാർഡ് അധിഷ്ഠിതം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

 ആധാറിലും വാഹനം രജിസ്റ്റർ ചെയ്തതിലും ഒരേ ഫോൺ നമ്പർ ആയിരിക്കണം

 ഒറിജിനൽ ആർ.സി ബുക്ക് ആർ.ടി.ഓഫീസിൽ സമർപ്പിക്കണ്ട

 ആർ.സി ബുക്ക് വാഹനം വാങ്ങുന്നയാൾക്ക് നൽകി രസീത് വാങ്ങി സൂക്ഷിക്കും

 വായ്പ (സി.സി) നോട്ട് ചെയ്യാം, ക്ലോസ് ചെയ്യാംനേരിട്ട് അപേക്ഷിക്കാൻ

 വാങ്ങുന്നയാളുടെ അഡ്രസ് പ്രൂഫ്ഉൾപ്പെടെയുള്ള രേഖകൾ

 ‘പരിവാഹൻ” സൈറ്റിലൂടെ ഇരുവരുടെയും മൊബൈലിലേക്ക് ഒ.ടി.പി എത്തും

 ഇത് എന്റർ ചെയ്‌ത് അപേക്ഷിക്കാം

 പ്രിന്റ് ഔട്ട് , ഒറിജിനൽ ആർ.സി. ബുക്ക്, മറ്റ് രേഖകളും ഉൾപ്പെടെആർ.ടി. ഓഫീസിൽ സമർപ്പിക്കണം

 വാങ്ങിയ ആളുടെ പേരിൽ ഉടമസ്ഥാവകാശം മാറും

 രേഖ സ്പീഡ് പോസ്റ്റിൽ അയച്ചുനൽകും

Leave a Reply