മണ്ണാർക്കാട്– ആനക്കട്ടി റോഡിൽ  മണലടി ചെക്പോസ്റ്റിനു സമീപം ഓടുന്ന ബൈക്കിനു തീപിടിച്ചു

0

“മണ്ണാർക്കാട്– ആനക്കട്ടി റോഡിൽ  മണലടി ചെക്പോസ്റ്റിനു സമീപം ഓടുന്ന ബൈക്കിനു തീപിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയോടെയാണു സംഭവം. ബൈക്ക് ഓടിച്ചിരുന്ന ചിറക്കൽപടി സ്വദേശി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിയപ്പോഴേക്കും തീ പടർന്നെങ്കിലും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് പൂർണമായും കത്തിനശിച്ചു. നാട്ടുകാർ ചേർന്ന് തീ അണച്ചു.”

Leave a Reply