ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു

0

 

ടെല്‍അവീവ്: മൂന്നാഴ്ചയായി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും 1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിര്‍ത്തലിനെപ്പറ്റി ചര്‍ച്ചപോലും ഇല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

വ്യോമാക്രമണങ്ങളില്‍ ഗസ്സ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇന്ധനം കടത്തിവിടില്ലെന്ന്പിടിവാശി തുടരുന്ന ഇസ്രായേൽ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. ഇന്നലെ വ്യോമാക്രമണത്തില്‍ മൂന്നു ഹമാസ് കമ്മാണ്ടര്‍മാരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഇസ്രായേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ടെല്‍ അവീവില്‍ എത്തി. യുദ്ധ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും. അതേസമയം ലെബനനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേൽ ഇന്നലെയും വ്യോമാക്രമണം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here