കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുത്; സ്വപനയുടെയും ദിലീപിന്റെയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്നു സുരേഷ് ഗോപി 

0

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടൻ സുരേഷ് ​ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ​ഗോപി ദുബായിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതിയ ചിത്രമായ ​ഗരുഡന്റെ പ്രചാരണത്തിന്റെ ഭാ​ഗമായാണ് സുരേഷ് ​ഗോപി ദുബായിലെത്തിയത്. ചിലരെ മനഃപൂർവം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽപ്പോലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ബിനീഷ് കോടിയേരിയുടേയും ദിലീപിന്റെയും സ്വപ്നാ സുരേഷിന്റെയും കാര്യമായാൽപ്പോലും കോടതി പറയണം. അല്ലാതെ ഞാൻ വിശ്വസിക്കില്ല. അതല്ലേ നമ്മുടെ നാട്ടിൽ ലോ ഓഫ് ദ ലാൻഡ്? അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here