‘നടികർ തിലകം’; ചിത്രത്തിന്റെ പേര് മാറ്റണമെന്ന പരാതിയുമായി തമിഴ് സംഘടന

0

ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.

 

നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.

 

സുവിൻ എസ് സോമശേഖരൻ തിരക്കഥയെഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ടൊവിനോയ്ക്ക് പുറമെ അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here