ബിജെപിക്ക് പിണറായിയുമായോ സി.പി.എം ആയോ ഒരു അന്തർധാരയുമില്ല; കെ സുരേന്ദ്രൻ

0

ബി.ജെ.പിക്ക് പിണറായിയുമായി ഒരു അന്തർധാരയുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കര്‍ണാടകയില്‍ ബിജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിൽ പിണറായിയുടെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

എച്ച്.ഡി ദേവ​ഗൗഡ പറഞ്ഞത് പിണറായിയെക്കുറിച്ചല്ലേ? അദ്ദേഹത്തിന്റെ മറുപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ദേവഗൗഡ പിണറായിയോട് എന്ത് പറഞ്ഞു എന്നത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ബി.ജെ.പിക്ക് പിണറായിയുമായോ സി.പി.എം ആയോ ഒരു അന്തർധാരയുമില്ല. ഇങ്ങോട്ട് വല്ലതുമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here