ശബരിമല ശ്രീകോവിലിന്റെ വാതിലിന് വിടവ്; ഇന്ന് അറ്റകുറ്റപ്പണികൾ തുടങ്ങും

0

ശബരിമല: ശബരിമല ശ്രീകോവിലിന്റെ വാതിലിന്റെ വിടവ് പരിഹരിക്കുന്നതിനായുള്ള ജോലികൾ വ്യാഴാഴ്ച തുടങ്ങും. ഇതിനായി തന്ത്രിയുടെ അനുജ്ഞ വാങ്ങി വാതിൽ ഇളക്കിയെടുക്കും. തിരുവാഭരണം കമ്മിഷണർ സുനിലയുടെ മേൽനോട്ടത്തിലും പഴനി ആചാരിയുടെ നേതൃത്വത്തിലുമാകും അറ്റകുറ്റപ്പണി നടത്തുക. നട അടയ്ക്കുമ്പോൾ വാതിൽ ശരിയായി അടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. വാതിലിന്റെ ഓടാമ്പലിനും തകരാറുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാതിൽ ഇളക്കിയെടുത്ത് പരിശോധിക്കുമ്പോഴേ കൂടുതൽ തകരാർ ഉണ്ടോയെന്ന് വ്യക്തമാകൂ.

Leave a Reply