ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായു മലിനീകരണം

0

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായു മലിനീകരണം. ഇന്ന് രാവിലെ എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയ വായു മലിനീകരണം നിരക്ക് 231 ആണ്. കുറഞ്ഞ താപനില 20.9 ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിലെ കുറഞ്ഞ താപനിലയെക്കാൾ കുറവാണിതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) പ്രകാരം വായുമലിനീകരണം പൂജ്യത്തിനും 50-നും ഇടയിൽ ‘നല്ലത്’, 51-നും 100നും ഇടയിൽ ‘തൃപ്തികരം’, 101-നും 200-നും ഇടയിൽ ‘മിതമായത്’, 201-നും 300-നും ഇടയിൽ ‘മോശം’, 301-നും 400-നും ‘വളരെ മോശം’, 401-ഉം 500-ഉം ‘കഠിനം’ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വളരെ മോശമായതിനാൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൽക്കരി ഉപയോഗം നിരോധിക്കണമെന്നും മലിനീകരണം കൂടുതലായി ഉണ്ടാക്കുന്ന വ്യവസായശാലകൾക്കും വൈദ്യുത നിലയങ്ങൾക്കും എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര എയർ ക്വാളിറ്റി പാനൽ ദേശീയ തലസ്ഥാന മേഖലയിലെ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡൽഹി-എൻസിആറിൽ ശൈത്യകാലത്തെ വായു മലിനീകരണത്തെ ചെറുക്കുന്നതിനായി കേന്ദ്രഗവൺമെന്റിന്റെ മലിനീകരണ നിയന്ത്രണ പദ്ധതിയായ ‘ഗ്രഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാന്റെ’ ഭാഗമായാണ് ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here