മുറിക്കുന്നതിനിടയില്‍ മരം ദിശ തെറ്റി വീണു: സമീപത്ത് നിന്ന 12 വയസ്സുകാരന് ദാരുണാന്ത്യം

0


ആലപ്പുഴ: മരം മുറിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. വീടിന് സമീപത്ത് മരം മുറിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്റെ വടക്കതില്‍ അഷ്‌റഫ് -തസ്‌നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹസന്‍(12) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിന് സമീപത്തെ മരം മുറിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു മുഹമ്മദ് അഹസന്‍. മരം മറിയുന്നതിനുവേണ്ടി തയ്യാറാക്കിയ ഭാഗത്തേക്ക് വീഴാതെ കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുറിച്ച മരം വടം കെട്ടി വലിച്ചിരുന്നെങ്കിലും മരം അപ്രതീക്ഷിതമായി മറുദിശയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here