വേറിട്ട ഓണാഘോഷവുമായി
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ പൂർവവിദ്യാർഥികൾ

0

വേറിട്ട ഓണാഘോഷവുമായി
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ പൂർവവിദ്യാർഥികൾ.
SSLC 1987 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ റോസ്സി (ROSSC) 87 ൻ്റെ പ്രവർത്തകരാണ്
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരോടൊപ്പം ഓണാഘോഷം നടത്തിയത്. ഒത്തുചേരാനും ആഘോഷിക്കാനും ആഢംബര സൗകര്യങ്ങൾ നിറഞ്ഞ ഇടങ്ങൾ ഏറെയുണ്ടായിട്ടും പറവൂർ മുനിസിപ്പാലിറ്റിയുടെ വാർഡ് – 21ലെ ശരണാലയം ഓണാഘോഷത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

ശരണാലയത്തിലെ കുടുംബാംഗങ്ങളോടൊത്ത് ഓണം ആഘോഷിക്കാമെന്ന് പഴയ സഹപാഠികൾ ഏവരും ഒരു മനസോടെ എടുത്ത തീരുമാനമായിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അവരോടൊപ്പം അവർ ഓണപൂക്കളമൊരുക്കി, ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചു. അവരോടൊപ്പം ഓണക്കളികൾ കളിച്ചും ഓണാഘോഷം ഗംഭീരമാക്കി. ഒടുവിൽ ശരണാലയത്തിലെ കുടുംബാംഗങ്ങൾക്ക് ഓണക്കോടികളും നൽകിയാണ് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർഥികൾ മടങ്ങിയത്.
പറവൂർ മുനിസിപ്പലിറ്റി പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെയർ പേഴ്സൺ ബീന ശശിധരൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുൻ നഗരസഭ അദ്ധ്യക്ഷ പ്രഭാവതി ടീച്ചർ, റോസി (ROSSC) പ്രസിഡന്റ് രാജീവൻ നായർ , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ദേവരാജൻ സ്വാഗതവും സെക്രട്ടറി അനിൽ കുമാർ കൃതജ്ഞതയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here