എന്തുകൊണ്ടാണ് സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നത്?

0

എല്ലാ വർഷവും സെപ്റ്റംബര്‍ 14 ന് ഇന്ത്യയിൽ ദേശീയ ഹിന്ദി ദിനമായാണ് ആചരിക്കുന്നത്. 1949 സെപ്റ്റംബര്‍ 14 നാണ് ഇന്ത്യന്‍ ഭരണഘടന ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്. ഇതിന്റെ ഓര്‍മയ്‌ക്കായാണ് എല്ലാ വര്‍ഷവും ഇതേ ദിവസം ദേശീയ ഹിന്ദി ദിവസമായി ആചരിക്കുന്നത്. ഏകദേശം 425 ദശലക്ഷം ആളുകൾ അവരുടെ ഒന്നാം ഭാഷയായി ഹിന്ദിയും 120 ദശലക്ഷം ആളുകൾ രണ്ടാം ഭാഷയായി ഹിന്ദിയും സംസാരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്.

ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ്, ഹരിയാന, ബീഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഹിന്ദി പ്രധാനമായും സംസാരിക്കുന്നത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ മൗറീഷ്യസ്, നേപ്പാൾ, ഫുജി, സുരിനാം, ഗയാന, ട്രിനിഡാഡ്, ടൊബാഗോ എന്നിവിടങ്ങളിലും ഹിന്ദി സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന പട്ടികപ്പെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here