‘കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം, ഒരുമിച്ച് നിന്നാൽ ഇടതു മുന്നണിയെ പപ്പടം പോലെ പൊടിക്കാം’; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

0

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരുമിച്ച് നിന്നാൽ ഇടതു മുന്നണിയെ പപ്പടം പോലെ പൊടിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണെന്നും അത് തല്ലി ക്കെടുത്താതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്, പാർലമെന്റിൽ വലിയ വിജയം നൽകിയ ജനതയാണ് കോട്ടയത്തേത്. സിപിഐഎം ദേശീയതലത്തിൽ ആരുടെ കൂടെ നിൽക്കുമെന്ന് അറിയില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here