സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ പിടിയിൽ

0

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമായ അബിൻ കോടങ്കരയെ (27) ആണ് സിറ്റി സൈബർ പൊലീസ് അറസ്‍റ്റ് ചെയ്തത്.

എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ ബിജു, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here