സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്‌നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

0


തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി എസ്.ഭവനിൽ വി എസ്.സജുവെന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്‌നതാ പ്രദർശനം നടത്തിയത്.

ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് കുട്ടികൾ സ്‌കൂളിൽ പോകുമ്പോഴാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗിക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് സി സി ടിവി ദൃശ്യങ്ങൾ ഉൾപെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here