ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ കുട്ടിയെ തെരവു നായ ആക്രമിച്ചു; കാലിനു കടിയേറ്റ കുട്ടി ആശുപത്രിയിൽ

0


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരന് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂർ ഒളിയിൽ പത്മാലയം നിവാസിൽ രജിതിന്റെ മകൻ ദ്യുവിതിനെ(4) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലാണ് മുറിവേറ്റത്. കിഴക്കേ നടയിലുള്ള കെ.ടി.ഡി.സി അതിഥി മന്ദിരമായ നന്ദനത്തിന്റെ മുറ്റത്തുവച്ചാണ്‌നാലു നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.അബുദാബിയിൽ നിന്ന് അവധിക്കെത്തിയ രജിത്ത് ഭാര്യ നീതുവിനും രണ്ട് മക്കൾക്കുമൊപ്പം ചിങ്ങം ഒന്നിന് ദർശനത്തിനെത്തിയതായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ മുറി ഒഴിഞ്ഞശേഷം മാതാപിതാക്കൾ റിസപ്ഷനിൽ നിൽക്കുകയായിരുന്നു. കുട്ടി കാറിനടുത്ത് നിൽക്കുമ്പോഴാണ് ആക്രമിച്ചത്. മാതാപിതാക്കൾ ഓടിയെത്തി രക്ഷിച്ചു. ഹോട്ടൽ ജീവനക്കാർ വരുത്തിയ ആംബുലൻസിൽ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നഗരസഭ കൗൺസിലർമാരായ കെ.പി ഉദയൻ, കെ.പി.എ റഷീദ്, വി.കെ സുജിത്ത് എന്നിവർ സ്ഥലത്തെത്തിയശേഷം നഗരസഭാ സെക്രട്ടറിയെ നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചു

Leave a Reply