സുപ്രസിദ്ധ ചലച്ചിത്ര താരം ഗീത ശബരിമല ദര്‍ശനം നടത്തി

0

സുപ്രസിദ്ധ ചലച്ചിത്ര താരം ഗീത ശബരിമല ദര്‍ശനം നടത്തി. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ ഗീത തന്‍റെ 61-ാം വയസിലാണ് കുടുംബത്തോടൊപ്പം ശബരീശ ദര്‍ശനം നടത്തിയത്.

ചിങ്ങമാസപ്പുലരിയില്‍ സന്നിധാനത്തെത്തിയ ഗീതയുടെ കന്നി ശബരിമല യാത്രക്കൂടിയായിരുന്നു ഇത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എസ് ജയരാമൻ പോറ്റി എന്നിവരെ സന്ദര്‍ശിച്ച ഗീത ഇരുവരില്‍ നിന്നും പ്രസാദം സ്വീകരിച്ചു.ഇരുമുടിക്കെട്ടുമായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പ്രിയനടി കന്നിമല ചവിട്ടിയത്. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനവും ഗണപതിഹോമവും നെയ്യഭിഷേകവും തൊഴുത താരം വഴിപാടുകളും നടത്തി.

Leave a Reply