ബംഗളൂരു-മൈസൂരു അതിവേഗപാത ടോൾ പിരിവ്; കർണാടക ആർ.ടി.സി ടിക്കറ്റ് നിരക്ക് ഉയർത്തി

0

ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ രണ്ടാംഘട്ടത്തിൽ ടോൾ പിരിവ് തുടങ്ങിയതോടെ കർണാടക ആർ.ടി.സി ടിക്കറ്റ് നിരക്ക് ഉയർത്തി. ഓർഡിനറി, എക്സ്പ്രസ് ബസുകൾക്ക് 15 രൂപയും രാജഹംസക്ക് 20 രൂപയും വോൾവോ, ഇലക്ട്രിക് ബസുകൾക്ക് 30 രൂപയുമാണ് നിരക്ക് ഉയർത്തിയത്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സർവിസ് നടത്തുന്ന കർണാടക ആർ.ടി.സി ബസുകളുടെ ടിക്കറ്റ് നിരക്കും ഇതോടെ ഉയരും. കഴിഞ്ഞ മാർച്ചിൽ അതിവേഗപാതയുടെ ആദ്യഘട്ടമായ ബംഗളൂരു-നിദ്ദഘട്ട സെക്ഷനിൽ ടോൾ പിരിവ് തുടങ്ങിയതോടെ കർണാടക ആർ.ടി.സി ടിക്കറ്റ് നിരക്ക് 15-20 രൂപ വരെ ഉയർത്തിയിരുന്നു.

Leave a Reply