രാമജന്മഭൂമി തീർത്ഥാടകർക്കുള്ള വന്ദേ ഭാരത് അയോദ്ധ്യയിലെത്തി ; ജൂലൈ 7 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

0

അയോദ്ധ്യ : ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ വരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ജൂലൈ 7 ന് ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഗോരഖ്പൂരിൽ നിന്ന് ആരംഭിച്ച ഈ ട്രെയിൻ ഏകദേശം 8.15 ഓടെയാണ് അയോദ്ധ്യയിലെത്തിയത് . അയോദ്ധ്യയിലെത്താൻ ഏകദേശം രണ്ട് മണിക്കൂറും ഗോരഖ്പൂരിൽ നിന്ന് ലഖ്‌നൗവിൽ എത്താൻ നാലര മണിക്കൂറും എടുത്തു. ഈ അതിവേഗ ട്രെയിൻ പൂർവാഞ്ചലിന് അനുഗ്രഹമാകും.

അയോദ്ധ്യ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് കാണാൻ വന്ന ആളുകൾ എന്നതിൽ അധികമായിരുന്നു.
ഗോരഖ്പൂർ-ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് എസി ചെയർ കാർ ക്ലാസിലെ ഒറ്റ യാത്രയ്‌ക്ക് ഏകദേശം 795 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് (ഇസി) 1525 രൂപയും ഈടാക്കുമെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here