ജലനിരപ്പ് ഉയര്‍ന്നു: കെഎസ്ആര്‍ടിസി റൂട്ടുകളില്‍ മാറ്റം

0

ആലപ്പുഴ : ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നുമുള്ള തിരുവല്ല ബസ് സര്‍വീസ് റൂട്ടുകളില്‍ മാറ്റം. ആലപ്പുഴ -തിരുവല്ല റൂട്ടില്‍ നെടുമ്പ്രം ഭാഗത്ത് റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.

ചക്കുളത്തുകാവിനും പൊടിയാടിക്കുമിടയില്‍ നെടുമ്പ്രത്ത് ജലനിരപ്പ് ഉയര്‍ന്നിതാല്‍ ആലപ്പുഴയില്‍ നിന്നുള്ള തിരുവല്ല സര്‍വീസ് ചക്കുളത്തുകാവ് വരെയാക്കി. തിരുവല്ല ഡിപ്പോയില്‍ നിന്ന് പൊടിയാടി വരെയാണ് സര്‍വ്വീസ് നടത്തുന്നത്.എടത്വയ്ക്കും ഹരിപ്പാടിനും ഇടയ്ക്ക് വിയ്യപുരം മങ്കോട്ടച്ചിറയ്ക്കടുത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹരിപ്പാട് നിന്നുള്ള സര്‍വീസ് വിയ്യപുരം വരെയാക്കി ചുരുക്കി. മുട്ടാര്‍ കളങ്ങര, തായങ്കരി, മിത്രകരി വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here