എയ്ഞ്ചൽ ഡി മരിയ ബെൻഫികയിൽ; പ്രഖ്യാപനം എത്തി

0

ലിസ്ബൺ: അര്‍ജന്റൈന്‍ സൂപ്പർ താരം എയ്ഞ്ചല്‍ ഡി മരിയ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫികയുടെ ജേഴ്സിയിൽ. ഒരു വർഷത്തേയ്ക്കാണ് ഡി മരിയയുടെ കരാർ. ക്ലബിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ‍ഡി മരിയയുമായി കരാറിലെത്തിയതായി ക്ലബ് അറിയിച്ചത്. ഡി മരിയയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും ക്ലബ് പുറത്തുവിട്ടു. ഖത്തർ ലോകകപ്പിൽ ഒപ്പം കളിച്ച മറ്റൊരു അർജൻ്റീനിയൻ താരം നിക്കോളാസ് ഒറ്റമെന്റിയും ബെൻഫികയിലുണ്ട്.

Leave a Reply